Skip to content

ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കേണം ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിക്കാൻ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷെയ്ൻ ഇനിയും കാത്തിരിക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് നടന്ന പരിശീലന മത്സരത്തിൽ 51 പന്തിൽ നിന്നും 100 റൺസ് നേടി തകർപ്പൻ പ്രകടനം ലാബുഷെയ്ൻ കാഴ്ച്ചവെച്ചിരുന്നു.

നിലവിലെ ടി20 ടീമിൽ താൻ സന്തുഷ്ടനാണെന്നും പരിശീലന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിൽ കൂടി ടി20 അരങ്ങേറ്റത്തിനായി ലാബുഷെയ്ൻ ഇനിയും കാത്തിരിക്കണമെന്നും ഫിഞ്ച് പറഞ്ഞു.