Skip to content

ഐ പി എല്ലിൽ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. മുംബൈയുടെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഈ സീസണിൽ ടീമിന് വേണ്ടി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മലിംഗ ടൂർണമെന്റിൽ നിന്നും പിന്മാറിയിരിക്കുന്നത്.

മലിംഗയ്ക്ക് പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസൺ ഈ സീസണിൽ മുംബൈയ്ക്ക് വേണ്ടി കളിക്കും.