Skip to content

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന ടി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ട്ലർ, ജോഫ്രാ ആർച്ചർ, മാർക്ക് വുഡ് എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ വ്യക്തിപരമായ കാരണങ്ങൾ മൂലം ന്യൂസിലാൻഡിലേക്ക് മടങ്ങിയ ബെൻ സ്റ്റോക്സ് ഈ പരമ്പരയിലും കളിക്കില്ല.

സെപ്റ്റംബർ നാലിനാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. സെപ്റ്റംബർ പതിനൊന്നിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ടി20 ടീം ; ഓയിൻ മോർഗൻ (ക്യാപ്റ്റൻ), മൊയിൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർ‌സ്റ്റോ, ടോം ബാന്റൺ, സാം ബില്ലിംഗ്സ്, ജോസ് ബട്‌ലർ, സാം കുറാൻ, ടോം കുറാൻ, ജോ ഡെൻലി, ക്രിസ് ജോർദാൻ, ഡേവിഡ് മലൻ, ആദിൽ റാഷിദ്, മാർക്ക് വുഡ്.

ഏകദിന ടീം : ഓയിൻ മോർഗൻ (ക്യാപ്റ്റൻ), മൊയിൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർ‌സ്റ്റോ, ടോം ബാന്റൺ, സാം ബില്ലിംഗ്സ്, ജോസ് ബട്‌ലർ, സാം കുറാൻ, ടോം കുറാൻ, ആദിൽ റാഷിദ്, ജോ റൂട്ട്, ക്രിസ് വോക്സ്, മാർക്ക് വുഡ്.