Skip to content

ആൻഡേഴ്സന്റെ റെക്കോർഡ് ഒരിക്കലും തകർക്കപെട്ടേക്കില്ല ; കുമാർ സംഗക്കാര

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ നേടിയ ഒരേയൊരു ഫാസ്റ്റ് ബൗളറെന്ന ഇംഗ്ലണ്ട് ബൗളർ ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് ഒരിക്കലും തകർക്കപെട്ടെക്കില്ലെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര.

നിലവിലെയും ഭാവിയിലെയും ഫാസ്റ്റ് ബൗളർമാർക്ക് പിന്തുടരാനുള്ള റെക്കോർഡാണ് ആൻഡേഴ്സൺ ഇപ്പോൾ നേടിയിരിക്കുന്നതെന്നും എന്നാൽ ഈ റെക്കോർഡ് ഒരു പക്ഷേ ജെയിംസ് ആൻഡേഴ്സന്റെ പേരിൽ മാത്രമായിരിക്കും അറിയപ്പെടുകയെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംഗക്കാര പറഞ്ഞു.

പാകിസ്ഥാനെതിരായ ടെസ്റ്റ് മൂന്നാം മത്സരത്തിൽ പാക് ക്യാപ്റ്റൻ അസ്ഹർ അലിയെ പുറത്താക്കിയാണ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ പൂർത്തിയാക്കിയത്. ആൻഡേഴ്സണ് മുൻപ് സ്പിന്നർമാരായ മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ എന്നിവരാണ് ടെസ്റ്റിൽ 600 വിക്കറ്റുകൾ നേടിയിട്ടുള്ളത്.