Skip to content

28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങിലൂടെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് തുടർച്ചയായ ആറാം വിജയം സമ്മാനിച്ച് ക്യാപ്റ്റൻ കീറോൻ പൊള്ളാർഡ്. ബാർബഡോസ് ട്രൈഡന്റ്സിനെതിരായ മത്സരത്തിലായിരുന്നു അവിശ്വസനീയ പ്രകടനത്തിലൂടെ പൊള്ളാർഡ് ടീമിനെ വിജയത്തിലെത്തിച്ചത്.

20 ഓവറിൽ 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രിൻബാഗോ 62 റൺസിന് 5 വിക്കറ്റ് നഷ്ട്ടപെട്ട ഘട്ടത്തിലാണ് രക്ഷകനായി പൊള്ളാർഡ് അവതരിച്ചത്. 28 പന്തിൽ ഒമ്പത് സിക്സും രണ്ട് ഫോറുമടക്കം 72 റൺസ് അടിച്ചുകൂട്ടിയ പൊള്ളാർഡിന്റെ മികവിൽ അവസാന ഓവറിലെ അഞ്ചാം പന്തിൽ ട്രിൻബാഗോ വിജയലക്ഷ്യം മറികടന്നു.

ടൂർണമെന്റിൽ ആറിൽ ആറ് മത്സരത്തിലും വിജയിച്ച ട്രിൻബാഗോ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.