Skip to content

ടെസ്റ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളർ, ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബൗളറും ആദ്യത്തെ ഫാസ്റ്റ് ബൗളറും കൂടിയാണ് ആൻഡേഴ്സൺ.

മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619) എന്നിവരാണ് ആൻഡേഴ്സണ് മുൻപ് 600 വിക്കറ്റ് ക്ലബ്ബിൽ ഇടം നേടിയിട്ടുള്ള ബൗളർമാർ.

പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലെ അഞ്ചാം ദിനത്തിൽ അസ്ഹർ അലിയെ പുറത്താക്കിയാണ് ടെസ്റ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറെന്ന നേട്ടം ആൻഡേഴ്സൺ സ്വന്തമാക്കിയത്. 563 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്താണ് ആൻഡേഴ്സണ് ശേഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള ഫാസ്റ്റ് ബൗളർ.