Skip to content

ധോണിയും മാലിക്കും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്, സാനിയ മിർസ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കും തമ്മിൽ ഒരുപാട് സാമ്യതകളുണ്ടെന്ന് ഇന്ത്യൻ ടെന്നീസ് സൂപ്പർതാരവും മാലിക്കിന്റെ ജീവിതസഖിയും കൂടിയായ സാനിയ മിർസ. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എം എസ് ധോണിയെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം സാനിയ മിർസ തുറന്നുപറഞ്ഞത്.

” പലപ്പോഴും എം എസ് ധോണി എന്റെ ഭർത്താവിനെ ഓർമ്മിപ്പിക്കാറുണ്ട്. അവർ ഇരുവരുടെയും പെരുമാറ്റം ഒരുപോലെയാണ്. രണ്ടാളും മിക്കപ്പോഴും നിശബ്ദരാണ്, കളിക്കളത്തിൽ എപ്പോഴും സൗമ്യരും, ധോണിയും മാലിക്കും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട് ” സാനിയ മിർസ പറഞ്ഞു.