Skip to content

ഖേൽ രത്‌ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി രോഹിത് ശർമ്മ

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി പുരസ്‌കാരം രോഹിത് ശർമ്മയ്ക്ക്. രോഹിത് ശർമ്മയടക്കം അഞ്ച് താരങ്ങൾ ഖേൽ രത്‌ന പുരസ്‌കാരത്തിന് അർഹരായി. ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ്മ. മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എം എസ് ധോണി നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരാണ് ഇതിനുമുൻപ് ഈ പുരസ്‌കാരം നേടിയിട്ടുള്ള ക്രിക്കറ്റ് താരങ്ങൾ.

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ, വുമൺസ് ക്രിക്കറ്റ് താരം ദീപ്തി ശർമ്മ എന്നിവർ അർജുന അവാർഡിനും അർഹരായി.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ അഞ്ച് സെഞ്ചുറിയടക്കം 648 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി 224 മത്സരങ്ങൾ കളിച്ച രോഹിത് 29 സെഞ്ചുറിയും 43 ഫിഫ്റ്റിയുമടക്കം 9115 റൺസ് നേടിയിട്ടുണ്ട്.