Skip to content

സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ ഇടംകയ്യൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജയ്ക്ക് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഇംഗ്ലണ്ടിൽ നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ നിന്നും ഖവാജയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു ജസ്റ്റിൻ ലാങർ.

( Picture Source : Twitter )

” ടോപ്പ് ഓർഡറിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നിവർക്കൊപ്പമാണ് ഖവാജ മത്സരിക്കുന്നത്. എന്നാൽ നിലവിൽ മൂവരും ഖവാജയേക്കാൾ മികച്ച ബാറ്റ്‌സ്മാന്മാരാണ് അതുകൊണ്ടാണ് ഖവാജയ്ക്ക് ടീമിൽ ഇടം ലഭിക്കാതെ പോയത് ” ലാങർ പറഞ്ഞു.

( Picture Source : Twitter )

എന്നാൽ ലാബുഷെയ്ന്റെ കാര്യം ഖവാജയിൽ നിന്നും വ്യത്യസ്തമാണെന്നും കഴിഞ്ഞ 12 മാസത്തിൽ തകർപ്പൻ പ്രകടനമാണ് മാർനസ് കാഴ്ച്ചവെയ്ക്കുന്നതെന്നും ലാങർ കൂട്ടിച്ചേർത്തു.