Skip to content

ഐ പി എൽ 2020 ; ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ട്ടമായേക്കില്ല

ഓസ്‌ട്രേലിയൻ താരങ്ങൾക്കും ഇംഗ്ലണ്ട് താരങ്ങൾക്കും ഐ പി എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെയർമാൻ സഞ്ജീവ് ചുരിവാല.

ബിസിസിഐ യുടെ പ്രോട്ടോകോൾ പ്രകാരം എല്ലാ താരങ്ങളും ആറ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ സുരക്ഷിതമായ സാഹചര്യങ്ങളിൽ നിന്നും വരുന്നതിനാൽ ഇംഗ്ലണ്ട് താരങ്ങൾക്കും ഓസ്‌ട്രേലിയൻ താരങ്ങൾക്കും ആറ് ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടി വരില്ലെന്നും ഒപ്പം ചാർട്ടർ വിമാനത്തിൽ വരുന്നതിൽ മറ്റുള്ള താരങ്ങളെ പോലെ അവരും സുരക്ഷിതരായിരിക്കുമെന്നും സഞ്ജീവ് ചുരിവാല പറഞ്ഞു.

കാര്യങ്ങൾ ഇപ്രകാരം നടക്കുകയാണെങ്കിൽ താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ട്ടമാകില്ല. മറിച്ചാണെങ്കിൽ ആദ്യ രണ്ട് മത്സരങ്ങൾ അവർക്ക് നഷ്ട്ടമാകും.

സെപ്റ്റംബർ നാല് മുതൽ 16 വരെയാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ലിമിറ്റഡ് ഓവർ പരമ്പരകൾ നടക്കുന്നത്.