Skip to content

ആഷസ് തിരിച്ചു പിടിച്ച് ഓസീസ് 

ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 40 റൺസിനും തോൽപ്പിച്ച് ഓസ്ട്രേലിയ ആഷസ് തിരിച്ചു പിടിച്ചു. അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ട് ടീമിന്റെ ആറു വിക്കറ്റുകൾ മാത്രമാണ് ഓസ്‌ട്രേലിയൻ ടീമിന് വേണ്ടിയിരുന്നത്. എന്നാൽ മഴയുടെ ഭീഷണി  മാത്രം ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെ തുണക്കുണ്ടായിരുന്നത്. മഴയും മാറി നിന്നപ്പോൾ ബാക്കിയെല്ലാം ചടങ്ങ് തീർക്കൽ മാത്രമായി

ബോളിങ്ങിൽ ജോഷ് ഹേസൽവുഡ് അഞ്ചു വിക്കറ്റ് നേടി ഇംഗ്ലണ്ട് ടീമിന്റെ നടുവൊടിച്ചു. കമ്മിൻസ് അവസാന വിക്കറ്റ് നേടിയതോട് കൂടി ആഷസ് ഓസ്ട്രേലിയ തിരിച്ചു പിടിച്ചു. ആദ്യ ഇന്നിങ്സിൽ 239 റൺസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് തന്നെയാണ് കളിയിലെ താരം. അടുത്ത ടെസ്റ്റ് 26 നു മെൽബണിൽ