Skip to content

ഡ്രീം ഇലവൻ ഐ പി എൽ 2020 സ്പോൺസർമാരാകും

ഐ പി എൽ 2020 ടൈറ്റിൽ സ്പോൺഷിപ്പ് ഫാന്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവൻ സ്വന്തമാക്കി. ടാറ്റ ഗ്രൂപ്പിനെയും വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ അൺഅക്കാദമി എന്നിവരെ പിന്നിലാക്കി 250 കോടി രൂപയ്ക്കാണ് ഡ്രീം ഇലവൻ ടൈറ്റിൽ സ്പോൺമാരായത്.

നേരത്തെ ചൈനീസ് മൊബൈൽ കമ്പനിയായ വിവോ പിന്മാറിയതിനെ തുടർന്നാണ് ബിസിസിഐ പുതിയ സ്പോൺസർമാരെ തേടിയത്.

യു എ ഇ യാണ് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗിന് വേദിയാകുന്നത്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ അബുദാബി, ഷാർജ, ദുബായ് എന്നിവടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.