Skip to content

അഭ്യൂഹങ്ങൾക്ക് വിരാമമം : വിരമിക്കലിനെ കുറിച്ച് വ്യക്തമാക്കി ആൻഡേഴ്സൻ രംഗത്ത്

ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരത്തിന്റെ വാർത്താ സമ്മേളനം. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ മൂന്ന് വിക്കറ്റിന് പാക്കിസ്ഥാനെ കീഴടക്കിയെങ്കിലും ആൻഡേഴ്സണിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു വിക്കറ്റ് മാത്രമേ നേടാനായുള്ളു.

154 ടെസ്റ്റുകളിൽ നിന്ന് 590 വിക്കറ്റുകൾ വീഴ്ത്തിയ ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ പേസ് ബോളറെന്ന നേട്ടത്തിന് അരികെയാണ്. ദൈർഘ്യമേറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ് വീഴ്ത്തിയവരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തുമാണ് ആൻഡേഴ്സൻ.

38 കാരനായ തനിക്ക് “താളം തെറ്റിയതായി” തോന്നിയെങ്കിലും അത് വിരമിക്കൽ ചിന്തകളെ ഒരു തരത്തിലും പ്രചോദിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

” വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തുന്ന ആഴ്ചയായിരുന്നു, കാരണം ഞാൻ നന്നായി പന്തെറിഞ്ഞിട്ടില്ല. എനിക്ക് താളം തെറ്റിയതായി തോന്നി. ഒരുപക്ഷേ പത്ത് വർഷത്തിനിടെ ഇതാദ്യമായി, ഒരുപക്ഷേ മൈതാനത്ത് അൽപ്പം വൈകാരികമായത്. ” ആൻഡേഴ്സൻ പറഞ്ഞു.