Skip to content

രക്ഷകരായി വോക്സും ബട്ട്ലറും, പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 3 വിക്കറ്റിന്റെ തകർപ്പൻ വിജയം. 75 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറുടെയും 84 റൺസ് നേടിയ ക്രിസ് വോക്‌സിന്റെയും 42 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും മികവിലാണ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ പാകിസ്ഥാൻ ഉയർത്തിയ 277 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്.

Chris Woakes Jos Buttler ( Picture : Icc Twitter )

ഒരു ഘട്ടത്തിൽ 117 ന് 5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ 139 റൺസിന്റെ കൂട്ടിച്ചേർത്ത ബട്ട്ലർ- വോക്‌സ് കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.

Chris Woakes ( Picture : England Cricket Twitter )

പാകിസ്ഥാന് വേണ്ടി യാസിർ ഷാ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. നേരത്തെ രണ്ടാം ഇന്നിങ്സിൽ 107 റൺസിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 169 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടപെട്ടിരുന്നു. 33 റൺസ് നേടിയ യാസിർ ഷായായിരുന്നു രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാന്റെ ടോപ്പ് സ്‌കോറർ.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് മൂന്നും ക്രിസ് വോക്‌സ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തി. ഓഗസ്റ്റ് 13 ന് സൗത്താപ്ടണിലാണ് പരമ്പരയിലെ അടുത്ത മത്സരം.