Skip to content

വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ് അതാണ്, ഗൗതം ഗംഭീർ പറയുന്നു

2012 ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ 183 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ.

ധാക്കയിൽ നടന്ന മത്സരത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ തുടക്കത്തിൽ തന്നെ റൺസ് ഒന്നും നേടാതെ ഗംഭീർ പുറത്തായെങ്കിലും രക്ഷകനായി എത്തിയ കോഹ്ലി സച്ചിനൊപ്പം 132 റൺസും രോഹിത് ശർമ്മയ്ക്കൊപ്പം 172 റൺസും കൂട്ടിച്ചേർത്ത് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിക്കുകയായിരുന്നു. 148 പന്തിൽ 22 ഫോറും ഒരു സിക്സുമടക്കം 183 റൺസ് മത്സരത്തിൽ കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഏകദിനത്തിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.

( Picture Source : Twitter )

” മൂന്ന് ഫോർമാറ്റിലും കോഹ്ലി അവിശ്വസനീയ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. എന്നാൽ ഏത് തരത്തിൽ നോക്കിയാലും അവന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഇതായിരിക്കും. ആദ്യ കാരണമെന്തെന്നാൽ നമ്മൾ പിന്തുടർന്നത് 330 റൺസിന്റെ വിജയ ലക്ഷ്യമാണ്. ഇന്ത്യ ഒരു ഘട്ടത്തിൽ 0/1 എന്ന നിലയിലായിരുന്നു അവിടെ നിന്നുമാണ് 330 ൽ 183 റൺസും അവൻ നേടിയത്. ആ സമയത്താകട്ടെ അവനിത്രത്തോളം എക്സ്പീരിയൻസും ഉണ്ടായിരുന്നില്ല.

( Picture Source : Twitter )

അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഇതാണ് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ്. ” ഗൗതം ഗംഭീർ പറഞ്ഞു.