Skip to content

പാകിസ്ഥാൻ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീം, ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ അവർക്ക് സാധിക്കും, മൈക്കൽ വോൺ

അടുത്ത മാസം ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ പാകിസ്ഥാന് സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ടെസ്റ്റിൽ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീമാണ് പാകിസ്ഥാനെന്നും അതുകൊണ്ട് തന്നെ ആവേശത്തോടെയാണ് പരമ്പര7 നോക്കി കാണുന്നതെന്നും വോൺ പറഞ്ഞു.

ജോ റൂട്ടിന്റെ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപെട്ടിരുന്നു. തുടർന്ന് മാഞ്ചസ്റ്ററിൽ നടന്ന അവസാന രണ്ട് മത്സരങ്ങളിൽ വിജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്.

” വെസ്റ്റിൻഡീസിനെക്കാൾ ടെസ്റ്റിൽ മികച്ച ടീമാണ് പാകിസ്ഥാൻ, വെസ്റ്റിൻഡീസിനെതിരെ ആദ്യ മത്സരത്തിലേതുപോലെയാണ് ഇംഗ്ലണ്ട് കളിക്കുന്നതെങ്കിൽ ആതിഥേയരെ ഞെട്ടിക്കാൻ പാകിസ്ഥാന് സാധിക്കും. ബാബർ അസമും അസ്ഹർ അലിയുമടക്കം ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്നറിയുന്ന ബാറ്റ്‌സ്മാന്മാർ അവർക്കുണ്ട്, അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെ ബുദ്ധിമുട്ടിക്കാൻ അവർക്ക് സാധിക്കും ” വോൺ പറഞ്ഞു.