Skip to content

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി ‘രോഹിത് ശർമ്മ’ ; സുരേഷ് റെയ്‌ന

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ദേശീയ ടീം ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. രോഹിത് നായകമികവും സഹതാരങ്ങളോടുള്ള പെരുമാറ്റവും മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടേതിന് സമാനമാണെന്നും സൗത്താഫ്രിക്കൻ ജെ പി ഡുമിനിയുമൊത്തുള്ള പോഡ്കാസ്റ്റിൽ റെയ്ന പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ നാല് തവണ കിരീടനേട്ടത്തിലെത്തിച്ച് തന്റെ ക്യാപ്റ്റൻസി മികവ് തെളിയിച്ചിട്ടുള്ള രോഹിത് ഇന്ത്യയ്ക്ക് 2018 ഏഷ്യ കപ്പും നേടികൊടുത്തിട്ടുണ്ട്.

( Picture Source : Twitter )

” ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അടുത്ത എം എസ് ധോണി രോഹിത് ശർമ്മയാണ്. അവനെപ്പോഴും ശാന്തനാണ്. ഒപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും മറ്റുള്ളവർക്ക് ആത്മവിശ്വാസം നൽകാനും അവൻ ഇഷ്ട്ടപെടുന്നു. അതിലുപരി ടീമിനെ മുന്നിൽ നിന്ന് നയിക്കാനും, ഒരു ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുകയും അതിനൊപ്പം മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്കറിയാമല്ലോ പിന്നെന്താണ് നമുക്ക് വേണ്ടത് ” റെയ്ന പറഞ്ഞു.

( Picture Source : Twitter )

” എല്ലാവരെയും ക്യാപ്റ്റന്മാരായാണ് അവൻ കാണുന്നത്. ബംഗ്ലാദേശിൽ നടന്ന ഏഷ്യ കപ്പിൽ അവന്റെ കീഴിൽ ഞാൻ കളിച്ചിരുന്നു. യുവതാരങ്ങളായ താക്കൂർ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർക്ക് അവൻ ആത്മവിശ്വാസം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. എം എസ് ധോണിയ്ക്ക് ശേഷം ഏറ്റവും ബുദ്ധിമാനായ ക്യാപ്റ്റനാണവൻ ” സുരേഷ് റെയ്‌ന കൂട്ടിച്ചേർത്തു.