Skip to content

തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്.

മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം മത്സരത്തിൽ 67 റൺസ് വഴങ്ങി 10 വിക്കറ്റുകൾ നേടിയ ബ്രോഡ് ടെസ്റ്റിൽ 500 വിക്കറ്റും പൂർത്തിയാക്കിയിരുന്നു. ഇതിനുപുറകെയാണ് 2016 ആഷസ് പരമ്പരയ്ക്ക് ശേഷമുള്ള തന്റെ ഏറ്റവും മികച്ച പൊസിഷനിൽ ബ്രോഡ് എത്തിയത്.

( Picture Source : Twitter )

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്, ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ നെയ്ൽ വാഗ്നർ എന്നിവരാണ് റാങ്കിങിൽ ബ്രോഡിന് മുൻപിലുള്ളത്. ബ്രോഡ് മൂന്നാം സ്ഥാനത്തെത്തിയതോടെ ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുംറ ഒരു സ്ഥാനം നഷ്ട്ടപെട്ട് എട്ടാം സ്ഥാനത്തായി.

മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുന്ന ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാൻ റോറി ബേൺസ് 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ 17 ആം പൊസിഷനിലെത്തി. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 20 റൺസ് നേടിയ ബെൻ സ്റ്റോക്സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടപ്പോൾ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷെയ്ൻ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്

( Picture Source : ICC App )

ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്

( Picture Source : ICC App )