Skip to content

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. മികച്ച കഴിവുള്ള ഓൾ റൗണ്ടർമാർ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും നിലവിൽ സ്റ്റോക്സിനോളം പോന്ന ഓൾറൗണ്ടർ ഇന്ത്യയ്ക്കില്ലെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ പത്താൻ പറഞ്ഞു.

( Picture Source : Twitter )

” കഴിവുള്ള താരങ്ങൾ നമ്മുടെ രാജ്യത്തിനുണ്ട്. ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടറായി നമുക്ക് ഹാർദിക് പാണ്ഡ്യയുണ്ട്, വിജയ് ശങ്കറിനെയും നമ്മൾ പരീക്ഷിച്ചിരുന്നു. ഇവർക്കൊപ്പം രവീന്ദ്ര ജഡേജയും അശ്വിനും നമുക്കുണ്ട്. എന്നാൽ ഒരു മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാനുള്ള പ്രകടനം ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർമാരിൽ നിന്നുണ്ടാകുന്നില്ല. ബെൻ സ്റ്റോക്സിനൊപ്പം നിൽക്കണമെങ്കിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിക്കാൻ അവർക്ക് സാധിക്കണം ” ഇർഫാൻ പത്താൻ പറഞ്ഞു.

Hardik Pandya ( Picture Source : Twitter )

മുംബൈ ഇന്ത്യൻസിന് വേണ്ടി ടോപ്പ് ഓർഡറിൽ ബാറ്റിങിനിറങ്ങി മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുക്കുന്നതെന്നും അത് ഇന്ത്യൻ ടീമിലും ആവർത്തിക്കാൻ സാധിച്ചാൽ ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ പാണ്ഡ്യയ്ക്ക് സാധിക്കുമെന്നും എന്നാൽ അതവൻ തെളിയിക്കേണ്ടതുണ്ടെന്നും കഴിവുകൾ മികച്ച പ്രകടനങ്ങളാക്കി മാറ്റേണ്ടതുണ്ടെന്നും പത്താൻ കൂട്ടിച്ചേർത്തു.