Skip to content

വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റിൽ തന്നെക്കാൾ കൂടുതൽ വിക്കറ്റുകൾ സഹതാരം സ്റ്റുവർട്ട് ബ്രോഡിന് നേടാൻ സാധിക്കുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിലെ 269 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ബ്രോഡിന്റെ പ്രകടനത്തെ പറ്റി സംസാരിക്കവെയാണ് തന്റെ പ്രതീക്ഷ ആൻഡേഴ്സൺ പങ്കുവെച്ചത്.

മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 10 വിക്കറ്റുകൾ നേടിയ ടെസ്റ്റിൽ 500 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടവും രണ്ടാമത്തെ ഇംഗ്ലണ്ട് ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter )

” കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അസാമാന്യ പ്രകടനമാണ് ബ്രോഡ് കാഴ്ച്ചവെച്ചത്. അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് അവന്റെ കഠിനമായ പ്രയത്നത്തിന് തന്നെയാണ്. ഒരിക്കലും നേടിയ വിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ കലഹിച്ചിട്ടില്ല. ടീമിനെ വിജയവും ഒരുമിച്ചുള്ള ആഘോഷവുമാണ് ഞങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ടെസ്റ്റിൽ ഒരുമിച്ച് പന്തെറിയാൻ ഞങ്ങൾ ഒരുപാട് ഇഷ്ട്ടപ്പെടുന്നു. ഇതേ പ്രകടനം തുടർന്നാൽ അവൻ എന്നെക്കാൾ കൂടുതൽ വിക്കറ്റുകൾ നേടാൻ വളരെയധികം സാധ്യതയുണ്ട്. എത്രത്തോളം വിക്കറ്റ് നേടണമോ അത്രത്തോളം നേടാൻ അവന് സാധിക്കും ” ആൻഡേഴ്സൺ പറഞ്ഞു.

( Picture Source : Twitter )

140 മത്സരങ്ങളിൽ നിന്നാണ് ബ്രോഡ് ടെസ്റ്റിൽ 501 വിക്കറ്റുകൾ നേടിയിരിക്കുന്നത്. ആൻഡേഴ്സനാകട്ടെ 153 മത്സരങ്ങളിൽ നിന്നും ഇംഗ്ലണ്ടിന് വേണ്ടി 589 വിക്കറ്റുകൾ നേടിയിട്ടുണ്ട്.