Skip to content

മൂന്നാം ടെസ്റ്റിൽ 269 റൺസിന്റെ തകർപ്പൻ വിജയം ; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 269 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2- 1 ന് ജോ റൂട്ടും കൂട്ടരും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ 399 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് 129 റൺസ് നേടാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും നാല് വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡുമാണ് വെസ്റ്റിൻഡീസിനെ തകർത്തത്.