Skip to content

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇനി ഹോൾഡറും

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റുകൾ പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഡൊമിനിക് സിബ്‌ലേയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്.

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ വെസ്റ്റിൻഡീസ് താരമാണ് ഹോൾഡർ.

Jason Holder ( Picture : Twitter )

വെസ്റ്റിൻഡീസ് ഇതിഹാസം ഗാർഫീൽഡ് സോബേഴ്‌സ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്, മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി എന്നിവർക്ക് ശേഷം ടെസ്റ്റിൽ ക്യാപ്റ്റനായി 1000 ത്തിലധികം റൺസും 100 വിക്കറ്റും നേടുന്ന തരാമെന്ന റെക്കോർഡും ഹോൾഡർ സ്വന്തമാക്കി.

Jason Holder ( Picture : Twitter )

മുൻ പാകിസ്ഥാൻ താരങ്ങളായ ഇമ്രാൻ ഖാൻ, വസിം അക്രം, മുൻ സൗത്താഫ്രിക്കൻ ബൗളർ ഷോൺ പൊള്ളോക്ക് എന്നിവർക്ക് ശേഷം ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായി 100 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡും ഹോൾഡർ സ്വന്തമാക്കി.