Skip to content

ടെസ്റ്റിൽ 2000 റൺസ് പൂർത്തിയാക്കി ജേസൺ ഹോൾഡർ, സ്വന്തമാക്കിയത് ഈ നേട്ടം

ടെസ്റ്റ് ക്രിക്കറ്റിൽ 2,000 റൺസ് പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്.

ടെസ്റ്റിൽ 2000 റൺസും നൂറിലധികം വിക്കറ്റും നേടുന്ന മൂന്നാമത്തെ വെസ്റ്റിൻഡീസ് താരമെന്ന റെക്കോർഡ് ഇതോടെ ഹോൾഡർ സ്വന്തമാക്കി. സർ ഗാർഫീൽഡ് സോബേഴ്സ്, കാൾ ഹൂപ്പർ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള വെസ്റ്റിൻഡീസ് താരങ്ങൾ.