Skip to content

ഇനി വേണ്ടത് വെറും ഒരു വിക്കറ്റ്, ചരിത്രനേട്ടത്തിനരികെ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന ചരിത്രനേട്ടത്തിനരികെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ടെസ്റ്റിൽ ബ്രോഡ് നേടിയ വിക്കറ്റുകളുടെ എണ്ണം 499 ആയി.

( Picture Source : Twitter / ICC )

ഇനി ഒരു വിക്കറ്റും കൂടെ നേടാനായാൽ ജെയിംസ് ആൻഡേഴ്സണ് ശേഷം 500 വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് ബൗളറെന്ന നേട്ടവും 500 വിക്കറ്റ് നേടുന്ന നാലാമത്തെ ഫാസ്റ്റ് ബൗളറെന്ന നേട്ടവും ബ്രോഡിന് സ്വന്തമാക്കാം.

ആൻഡേഴ്സണെ കൂടാതെ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്, വെസ്റ്റിൻഡീസ് ഇതിഹാസം കോർട്ണി വാൽഷ്‌ എന്നിവർ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയിട്ടുള്ള ഫാസ്റ്റ് ബൗളർമാർ.

( Picture Source : Twitter / England Cricket )

മത്സരത്തിൽ നേടിയ എട്ട് വിക്കറ്റോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്റ്റുവർട്ട് ബ്രോഡ് സ്വന്തമാക്കി.