Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ജോൺ ക്യാമ്പ്ബെല്ലിനെ പുറത്താക്കിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുന്ന ആദ്യ ബൗളറായി ബ്രോഡ് മാറിയത്. നേരത്തെ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ ബ്രോഡ് നേടിയിരുന്നു.

( Picture Source : Twitter / England Cricket )

11 മത്സരങ്ങളിൽ നിന്നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റെന്ന നേട്ടം ബ്രോഡ് സ്വന്തമാക്കിയത്. 10 മത്സരങ്ങളിൽ നിന്നും 49 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് ബ്രോഡിന് പുറകിലുള്ളത്. 47 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയണും 36 വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയുമാണ് ഇരുവർക്കും പുറകിലുള്ളത്.

( Picture Source : Twitter / England Cricket )

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാർ

സ്റ്റുവർട്ട് ബ്രോഡ് – 51

പാറ്റ് കമ്മിൻസ് – 49

നേഥൻ ലയൺ – 47

മൊഹമ്മദ് ഷാമി – 36

ടിം സൗത്തീ – 33

മിച്ചൽ സ്റ്റാർക്ക് – 33