Skip to content

വെസ്റ്റിൻഡീസിന് 399 റൺസിന്റെ വിജയലക്ഷ്യം ; മൂന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 399 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 10 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. 2 റൺ നേടിയ ക്രൈയ്ഗ് ബ്രാത്വെയ്റ്റ്, 4 റൺ നേടിയ ഷായ് ഹോപ്പ് എന്നിവരാണ് ക്രീസിലുള്ളത്.

സ്റ്റുവർട്ട് ബ്രോഡാണ് രണ്ട് വിക്കറ്റും നേടിയത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ 172 റൺസിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് 226 റൺസിന് രണ്ട് വിക്കറ്റ് എന്ന ഘട്ടത്തിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർമാരായ റോറി ബേൺസ് 90 റൺസും ഡൊമിനിക് സിബ്‌ലെ 56 റൺസും ക്യാപ്റ്റൻ ജോ റൂട്ട് 56 പന്തിൽ 68 റൺസും നേടി.

പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ച് ഒപ്പത്തിനൊപ്പമാണ് ടീമുകൾ.