Skip to content

ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റോക്സ് തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയയായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്റെ നിരീക്ഷണം ആകാശ് ചോപ്ര പങ്കുവെച്ചത്.

( Picture Source : Twitter )

സ്റ്റോക്സിന് ശേഷം നികവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ബംഗ്ലാദേശ് താരം ഷാക്കിബ്‌ അൽ ഹസനാണെന്നും മികച്ച ഓൾ റൗണ്ടർമാരിൽ മൂന്നാമൻ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” ബെൻ സ്റ്റോക്സ് തന്നെയാണ് നിലവിലെ മൂന്ന് ഫോർമാറ്റിലെയും ഏറ്റവും മികച്ച ഓൾ റൗണ്ടർ, അക്കാര്യത്തിൽ എന്റെ മനസ്സിൽ യാതൊരു സംശയവും ഇല്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ടെസ്റ്റിൽ 43 ഉം ഏകദിനത്തിൽ 59 നും മുകളിലാണ് അവന്റെ ബാറ്റിങ് ശരാശരി. മൂന്ന് ഫോർമാറ്റിലും മികച്ച ബൗളിങ് ശരാശരിയാണ് അവനുള്ളത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഓൾ റൗണ്ടർ സ്റ്റോക്സാണെന്നുള്ളതിൽ യാതൊരു സംശയവും ഇല്ല. ” ആകാശ് ചോപ്ര പറഞ്ഞു.