Skip to content

മാഞ്ചസ്റ്റർ ടെസ്റ്റ് ; ഇംഗ്ലണ്ടിന് തിരിച്ചടിയായി മഴ

മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം കനത്ത മഴമൂലം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇതോടെ ആതിഥേയരായ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.

ആദ്യ ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 469 റൺസ് നേടി ഇംഗ്ലണ്ട് ഡിക്ലയർ ചെയ്‌തിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസാകട്ടെ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 32 റൺസ് നേടിയിട്ടുണ്ട്.

നേരത്തെ സതാപ്ടണിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച വെസ്റ്റിൻഡീസ് പരമ്പരയിൽ 1-0 ന് മുൻപിലാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പരമ്പര സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിക്കൂ.