Skip to content

അവരുടെ തിരിച്ചുവരവ് ഇന്ത്യൻ പേസർമാരെ ബാധിക്കില്ല ; ഗൗതം ഗംഭീർ

ഡേവിഡ് വാർണറുടെയും സ്റ്റീവ് സ്മിത്തിന്റെയും തിരിച്ചുവരവിലും ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ ഓപണിങ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നുള്ള വിലക്ക് കാരണം കഴിഞ്ഞ ബോർഡർ ഗാവസ്‌കർ സിരീസിൽ സ്മിത്തിനും വാർണർക്കും കളിക്കാൻ സാധിച്ചിരുന്നില്ല. പരമ്പരയിൽ ഇന്ത്യൻ പേസർമാരുടെ തകർപ്പൻ പ്രകടനത്തിന്റെയും പുജാര, വിരാട് കോഹ്ലി, റിഷാബ് പന്ത് എന്നിവരുടെ ബാറ്റിങ് മികവിന്റെയും പിൻബലത്തിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിക്കുകയും ചെയ്തിരുന്നു.

” ഏത് ടീമിനെയും ഏത് സാഹചര്യത്തിലും വെല്ലാൻ സാധിക്കുന്ന ഫാസ്റ്റ് ബൗളർമാർ ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ പര്യടനത്തിൽ വിജയിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരെ വെല്ലുവിളിയുയർത്താൻ നമുക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ” ഗംഭീർ പറഞ്ഞു.