Skip to content

ഫീൽഡിങിൽ എപ്പോഴും പ്രചോദനം നൽകിയത് ആ റണ്ണൗട്ട് ; എ ബി ഡിവില്ലിയേഴ്സ്

ഒരു ക്രിക്കറ്റ് താരമാകാനുള്ള ആഗ്രഹത്തിന് പ്രചോദനം നൽകിയത് 1992 ലോകകപ്പിലെ ജോണ്ടി റോഡ്‌സിന്റെ റണ്ണൗട്ടായിരുന്നുവെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്.

( Picture Source : Twitter )

1992 ൽ ലോകകപ്പിൽ ബ്രിസ്ബനിൽ പാകിസ്ഥാനെതിരായ മത്സരത്തിലായിരുന്നു അവിശ്വസനീയ റണ്ണൗട്ടിലൂടെ ഇൻസമാം ഉൾ ഹഖിനെ പുറത്താക്കി ജോണ്ടി റോഡ്‌സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ജോണ്ടി റോഡ്സിനെ വെല്ലുന്ന ഫീൽഡറെ കണ്ടെത്താൻ ക്രിക്കറ്റ് ലോകത്തിന് സാധിച്ചിട്ടില്ല.

( Picture Source : Twitter )

” എട്ടാം വയസ്സിൽ, 1992 ലോകകപ്പിലെ റണ്ണൗട്ട് ഞാൻ ലൈവായി കണ്ടിരുന്നു. അതെന്നെ വളരെയധികം സ്വാധീനിച്ചു. ആ റണ്ണൗട്ട് എല്ലാ ദിവസവും ഞാൻ പരിശീലിക്കുമായിരുന്നു. ദേഹം മുഴുവൻ പുല്ലും രക്തവുമാവുമെങ്കിലും ഞാൻ അത് തുടർന്നിരുന്നു. കരിയറിൽ ഒരിക്കലും അത്തരത്തിലൊരു റണ്ണൗട്ട് നടത്താൻ എനിക്ക് സാധിച്ചിട്ടില്ല. എന്നാൽ ഫീൽഡിൽ മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിന് വേണ്ടി ക്യാച്ച് നേടാനും ആ റണ്ണൗട്ട് എനിക്ക് ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. ” ഡിവില്ലിയേഴ്സ് പറഞ്ഞു.