മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തിട്ടുണ്ട്.
86 റൺസ് നേടിയ ഡൊമിനിക് സിബ്‌ലെയും 59 റൺസ് നേടിയ ബെൻ സ്റ്റോക്സുമാണ് ക്രീസിലുള്ളത്. 15 റൺസ് നേടിയ റോറി ബേൺസ്, 23 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട്, സാക് ക്രാലി എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തിൽ ഇംഗ്ലണ്ടിന് നഷ്ട്ടമായത്.
വെസ്റ്റിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും അൽസാരി ജോസഫ് ഒരു വിക്കറ്റും നേടി.
സതാപ്ടണിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച വെസ്റ്റിൻഡീസ് പരമ്പരയിൽ 1- 0 ന് മുൻപിലാണ്.