Skip to content

ഇന്ത്യയ്ക്ക് സെവാഗ് എന്ന വെടിക്കെട്ട് ഓപ്പണറെ ലഭിക്കാൻ കാരണം സച്ചിന്റെ ത്യാഗമെന്ന് അജയ് രത്ര

ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ആരെയും കൂസാതെ അടിച്ചു പറത്തുന്ന ആ വലംകയ്യൻ ബാറ്റ്സ്മാൻ ഇന്ത്യൻ ആരാധകർക്ക് ആവേശമായിരുന്നു. സെവാഗ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച സമയത്ത് സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമാണ് ഓപ്പണറായി ഇറങ്ങിയിരുന്നത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇവർ ഇന്ത്യയ്ക്ക് അക്കാലത്ത് സമ്മാനിച്ചത്.

മധ്യനിരയിൽ കളിച്ചിരുന്ന സെവാഗിനെ ഏകദിനത്തിൽ ഓപ്പണറായി ഇറക്കാൻ കാരണമായത് സച്ചിന്റെ ത്യാഗമെന്ന് മുൻ ഇന്ത്യൻ താരം അജയ് രത്ര.

” അക്കാലത്ത് ഓപ്പണറായി സച്ചിൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു, എന്നാൽ സെവാഗിന് ഓപ്പൺ ചെയ്യേണ്ടതായി വന്നു. അതിനാൽ സച്ചിൻ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. ഇടത്, വലത് കോമ്പിനേഷനായി ദാദ (സൗരവ് ഗാംഗുലി) യുമായി സെവാഗ് ഓപ്പണിങ് ചെയ്തു. അന്ന് സച്ചിൻ സമ്മതിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയ്ക്ക് വെടിക്കെട്ട് ഓപ്പണറെ ഇന്ന് ലഭിക്കില്ലായിരുന്നു.

2001 ൽ ഗാംഗുലി സെവാഗിനെ ഓപ്പണറായി അയയ്ക്കാനുള്ള ആശയം കൊണ്ടുവന്നു. ന്യൂസിലൻഡിനെതിരെ ആദ്യമായി ഓപ്പൺ ചെയ്ത അദ്ദേഹം 54 ൽ നിന്ന് 33 റൺസ് നേടി. രണ്ട് പരാജയങ്ങൾക്ക് ശേഷം കിവീസിനെതിരെ 70 പന്തിൽ സെഞ്ച്വറി നേടിയ അദ്ദേഹം ഓപ്പണറായി യാത്ര ആരംഭിച്ചു.