Skip to content

ധോണിയുടെയും സൗരവ് ഗാംഗുലിയുടെയും ക്യാപ്റ്റൻ‌സിയിലുള്ള ഏറ്റവും വലിയ വ്യത്യാസം ‘ധോണി എന്ന കളിക്കാരനാണ് ‘: ഗ്രേം സ്മിത്ത്

സൗരവ് ഗാംഗുലിയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം‌എസ് ധോണിയുടെയും ക്യാപ്റ്റൻസി തമ്മിലുള്ള വ്യത്യാസം മധ്യനിരയിൽ ധോണിയെപ്പോലുള്ള ഒരു കളിക്കാരനാണ് ദാദയുടെ അഭാവമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രേം സ്മിത്ത്.

( Picture Source : Twitter )

ഗാംഗുലിയുടെ ടീമില്‍ ധോണിയേപ്പോലൊരു താരം കൂടിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കപ്പ് ഉറപ്പായിരുന്നുവെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടു.മധ്യനിരയില്‍ ഏറ്റവും ശാന്തമായി കളികള്‍ അവസാനിപ്പിക്കാനും ജയിപ്പിക്കാനും പൂര്‍ത്തിയാക്കാനും ധോണി പ്രകടിപ്പിച്ച വൈദഗ്ധ്യം ഗാംഗുലിയുടെ ടീമില്‍ മിസ് ചെയ്യുന്നുണ്ട്.

 

ഗാംഗുലിയുടെ കീഴിൽ തന്നെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയതെങ്കിലും അപ്പോഴേക്കും ഗാംഗുലിയുടെ ക്യാപ്റ്റന്‍സി കരിയര്‍ അവസാന ഘട്ടത്തോട് അടുക്കുകയായിരുന്നു. ധോണിയുടെ അരങ്ങേറ്റത്തിന് ശേഷം ഒരു വര്‍ഷത്തിനകം ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുകയും ചെയ്തു.

( Picture Source : Twitter )