Skip to content

ആ സാഹചര്യങ്ങളിൽ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ വില്യംസൺ ; മുൻ ന്യൂസിലാൻഡ് താരം

ബാറ്റിങ് ദുഷ്കരമായ സാഹചര്യങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാനാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെന്ന് മുൻ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഗ്ലെൻ ടേണർ.

( Picture Source : Twitter )

നല്ല സീം ലഭിക്കുന്ന ബാറ്റിങ് ദുഷ്കരമായ പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കാറില്ലെന്നും എന്നാൽ ഈ സാഹചര്യങ്ങളിൽ തിളങ്ങാൻ വില്യംസണ് സാധിക്കാറുണ്ടെന്നും അതുകൊണ്ട് തന്നെ ബാറ്റിങിന് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ കോഹ്ലിക്ക് മുൻപിൽ വില്യംസനെയായിരിക്കും താൻ പിന്തുണയ്ക്കുകയെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ഗ്ലെൻ ടേണർ പറഞ്ഞു.

” ഇരുവരും കളിച്ചുവളർന്ന സാഹചര്യം വളരെ വ്യത്യസ്തമാണ് അതിനൊപ്പം തന്നെ അവരുടെ വ്യക്തിത്വവും. പന്ത് തുടരെ സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളിൽ കോഹ്ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാറില്ല എന്നാൽ ഈ സാഹചര്യങ്ങളിൽ മികച്ച പരിചയസമ്പത്ത് വില്യംസനുണ്ട്. ” ടേണർ പറഞ്ഞു.

( Picture Source : Twitter )

പന്ത് ടേൺ ചെയ്യുന്ന പിച്ചുകളിൽ കളിച്ച് പരിചയമുള്ളതിനാൽ സ്പിന്നർമാരെ നന്നായി കളിക്കുന്നത് കോഹ്ലിയാണെന്നും സ്വിങിനും സീമിനും അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ കളിച്ചതിനാൽ ആക്രമിച്ച് കളിക്കാൻ കോഹ്ലിക്ക് കൂടുതൽ അവസരങ്ങൾ നൽകിയെന്നും ടേണർ കൂട്ടിച്ചേർത്തു.