Skip to content

കോഹ്ലിക്ക് ഒപ്പമെത്തി ധവാൻ രോഹിതിന് മോശം റെക്കോർഡ് ഏകദിന പരമ്പരയോടെ പിറന്ന റെക്കോർഡുകൾ 

ഇന്ത്യൻ മണ്ണിൽ പരമ്പര വിജയം എന്ന ശ്രിലങ്കൻ സ്വപ്നം മൂന്നാം ഏകദിനത്തോടെ തകർന്നു . 8 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ നേടിയത് . 3 വീതം വിക്കറ്റുകൾ നേടിയ കുൽദീപ് യാദവും ചഹാലും ആണ്  വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് . ശിഖർ ധവാൻ സെഞ്ചുറി നേടി പുറത്താകാതെ നിന്നു . 

നിരവധി റെക്കോർഡുകൾ ആണ് ഈ പരമ്പരയോടെ പിറന്നത് അത് ഏതെല്ലാമാണെന്ന് നമുക്കു നോക്കാം 

# ഇന്ത്യയുടെ തുടർച്ചയായ 8 ആം തവണയാണ്  ബൈലാറ്റർൽ ഏകദിന പരമ്പര ഇന്ത്യ വിജയിക്കുന്നത് . ഈ നേട്ടം നേടുന്ന മൂന്നാമത്തെ ടീം ആണ് ഇന്ത്യ . വെസ്റ്റ് ഇൻഡീസ് , ഓസ്ട്രേലിയ എന്നീ ടീമുകൾ ആണ് ഈ നേട്ടം ഇതിനുമുമ്പ് നേടിയത് . 


# 13 സിക്സ് ആണ് രോഹിത് ഈ പരമ്പരയിൽ നേടിയത് . ഒരു Bilateral ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇതോടെ കൊഹ്‌ലിയുടെ പേരിൽ ആയി . Ms ധോണിയുടെ റെക്കോർഡ് ആണ് രോഹിത് മറികടന്നത് . 

ഒരു 3 മത്സരങ്ങളുടെ പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാൻ ആയി രോഹിത് മാറി  

# ഇന്നത്തെ സെഞ്ചുറിയോടെ ധവാൻ ഏകദിനത്തിൽ 4000 റൺസ് നേടി . 95 ഇന്നിങ്സിൽ നിന്നാണ് ധവാൻ 4000 റൺസ് തികച്ചത് . വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും വേഗത്തിൽ 4000 റൺസ് തികക്കുന്ന ബാറ്റ്‌സ്മാൻ ആയി ധവാൻ മാറി . 


# 1033 റൺസ് ആണ് 2017 ൽ ധവാൻ ശ്രീലങ്കക്ക് എതിരെ നേടിയത് . വിരാട് കോഹ്ലിക്ക് ശേഷം ഒരു വർഷത്തിൽ ശ്രീലങ്കയ്‌ക്ക്‌ എതിരെ 1000 റൺസ് നേടുന്ന ബാറ്റ്‌സ്മാൻ ധവാൻ . 

# ഇന്ന് നേടിയ 95 റൺസോടെ തരംഗ 2017 ൽ 1000 ഏകദിന റൺസ് തികച്ചു. രോഹിതിനും കൊഹ്‌ലിക്കും ശേഷം തരംഗയാണ് 2017 ൽ 1000 ഏകദിന റൺസ് നേടുന്നത് . 


# Bilateral പരമ്പരകളുടെ ഫലം നിർണയിക്കുന്ന മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ രോഹിത് ശർമയുടെ ആവറേജ് 8 ആണ് . 5,4,16,7 എന്നിവയാണ് രോഹിതിന്റെ സ്കോറുകൾ എന്നാൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ 209,70,147 എന്നിവയാണ് രോഹിതിന്റെ സ്കോറുകൾ .