Skip to content

അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് മറ്റൊരു വീരേന്ദർ സെവാഗാകാനുള്ള കഴിവുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വാസിം ജാഫർ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ഷാ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി മികവ് പുറത്തെടുത്തിരുന്നു.

” തീർച്ചയായും അവൻ സ്‌പെഷ്യൽ പ്ലേയർ ആണെന്നുള്ളതിൽ യാതൊരു തർക്കവുമില്ല. അത്തരത്തിലുള്ള ഷോട്ടുകളാണ് അവൻ കളിക്കുന്നത്. ഈ നിലയിൽ തുടരുകയാണെങ്കിൽ വീരേന്ദർ സെവാഗിനെ പോലെ എതിരാളികളെ തകർത്തുതരിപ്പണമാക്കാൻ പോന്ന ബാറ്റ്‌സ്മാനായി അവന് മാറാൻ സാധിക്കും. ” ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിൽ ജാഫർ പറഞ്ഞു.

( Picture Source : Twitter )

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനും കൂടിയായ ജാഫർ പൃഥ്വി ഷായ്ക്ക് നിർദ്ദേശങ്ങൾ നൽകാനും മറന്നില്ല.

( Picture Source : Twitter )

മത്സരത്തെ പറ്റി കൂടുതൽ മനസിലാക്കാൻ പൃഥ്വി ശ്രമിക്കണമെന്നും എപ്പോഴൊക്കെ ആക്രമിക്കണം പ്രതിരോധിക്കണമെന്നതിൽ ധാരണ ആവശ്യമാണെന്നും ന്യൂസിലാൻഡ് പര്യടനത്തിൽ രണ്ട് തവണ ഷോർട്ട് ബോൾ കെണിയിൽ ഷാ വീണിരുന്നുവെന്നും ക്രിക്കറ്റിലെന്ന പോലെ കളിക്കളത്തിന് പുറത്തും അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും വസിം ജാഫർ പറഞ്ഞു.