Skip to content

കപിൽ ദേവിനെയും കാലിസിനെയും പിന്നിലാക്കി ബെൻ സ്റ്റോക്‌സ്

ടെസ്റ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 4000 റൺസും 150 വിക്കറ്റും നേടുന്ന ആറാമത്തെ താരമായി ബെൻ സ്റ്റോക്സ് മാറി.

തന്റെ 64 ആം മത്സരത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട സ്റ്റോക്സ് വെസ്റ്റിൻഡീസ് ഇതിഹാസം ഗാർഫീൽഡ് സോബേഴ്സിന് ശേഷം ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 4,000 റൺസും 150 വിക്കറ്റും നേടുന്ന താരം കൂടിയാണ്.

( Picture Source : Twitter )

സതാപ്ടണിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലെ മൂന്നാം ദിനത്തിൽ അൽസാരി ജോസഫിനെ പുറത്താക്കിയാണ് ഈ റെക്കോർഡ് സ്റ്റോക്‌സ് സ്വന്തമാക്കിയത്.

( Picture Source : Twitter )

ഇംഗ്ലണ്ട് ഇതിഹാസം ഇയാൻ ബോതം, ജാക്ക് കാലിസ്, കപിൽ ദേവ്, ഡാനിയേൽ വെട്ടോറി എന്നിവരാണ് സോബേഴ്സിനെയും സ്റ്റോക്സിനെയും കൂടാതെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ടെസ്റ്റിൽ 4000 റൺസും 150 വിക്കറ്റും നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ

ഗാരി സോബേഴ്സ് – 63 മത്സരം

ബെൻ സ്റ്റോക്സ് – 64 മത്സരം

ഇയാൻ ബോതം – 69 മത്സരം

ജാക്ക് കാലിസ് – 69 മത്സരം

കപിൽ ദേവ് – 97 മത്സരം