Skip to content

മൂന്നാം ദിനത്തിലും വെസ്റ്റിൻഡീസ് ആധിപത്യം ; ആദ്യ ഇന്നിങ്സിൽ 114 റൺസിന്റെ ലീഡ്

സതാപ്ടൺ ടെസ്റ്റിലെ മൂന്നാം ദിനത്തിലും ആധിപത്യം പുലർത്തി വെസ്റ്റിൻഡീസ്. 57/1 എന്ന നിലയിൽ മൂന്നാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റിൻഡീസ് 114 റൺസിന്റെ ലീഡ് സ്വന്തമാക്കി 318 റൺസിന് ഓൾ ഔട്ടായി. 65 റൺസ് നേടിയ ക്രൈയ്ഗ് ബ്രാത്വെയ്റ്റ്, 61 റൺസ് നേടിയ ഷെയ്ൻ ഡൗറിച്ച് എന്നിവരാണ് വെസ്റ്റിൻഡീസിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. റോസ്റ്റൺ ചേസ് 47 ഉം ഷമാർ ബ്രൂക്ക്സ് 39 റൺസും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് നാല് വിക്കറ്റും, ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും ഡോം ബെസ് രണ്ട് വിക്കറ്റും മാർക്ക് വുഡ് ഒരു വിക്കറ്റും നേടി.

114 റൺസ് ലീഡ് വഴങ്ങി കരുതലോടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസ് എടുത്തിട്ടുണ്ട്.