Skip to content

2007 ൽ അലസ്റ്റയർ കുക്ക് 13 വർഷങ്ങൾക്ക് ശേഷം റോറി ബേൺസ്

ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസ്. സതാപ്ടണിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ നേട്ടം ബേൺസ് സ്വന്തമാക്കിയത്. അലസ്റ്റയർ കുക്കിന് ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് ഓപ്പണർ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് പൂർത്തിയാക്കുന്നത്. 2007 ലാണ് അലസ്റ്റയർ കുക്ക് 1000 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ പൂർത്തിയാക്കിയത്. പിന്നീട് നിരവധി ഓപ്പണർമാരെ ഇംഗ്ലണ്ട് പരീക്ഷിച്ചുവെങ്കിലും ആർക്കും തന്നെ ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിച്ചിരുന്നില്ല.

30 ഇന്നിങ്സിൽ നിന്നാണ് ബേൺസ് ടെസ്റ്റിൽ 1000 റൺസ് പൂർത്തിയാക്കിയത്.