Skip to content

ഒളിച്ചു വെക്കാൻ ഒന്നുമില്ല, വിദേശത്ത് നന്നായി കളിക്കണം, അവർ അത് ചെയ്യുന്നില്ല ; സൗരവ് ഗാംഗുലി

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിദേശ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. ഈ വർഷത്തെ തുടക്കത്തിൽ നടന്ന ന്യൂസിലൻഡ് പര്യടനത്തിൽ ടീം മോശം പ്രകടനമാണ് നടത്തിയത്. ടി 20 ഐ സീരീസിൽ ഇന്ത്യ അത്ഭുതപ്പെടുത്തിയെങ്കിലും ഏകദിന, ടെസ്റ്റുകളിൽ വളരെ മോശമായി തോൽവി ഏറ്റുവാങ്ങി. അവസാനം വരെ പോരാടുന്ന ഇന്ത്യൻ ടീമിന്റെ പോരാട്ട മനോഭാവം ന്യുസിലാൻഡിൽ കാണാനായിരുന്നില്ല.

വിദേശ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ടീമിന്റെ കഴിവുകൾ വിഭജിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഹെഡ് കോച്ച് രവി ശാസ്ത്രി എന്നിവരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

” വിദേശത്ത് നന്നായി കളിക്കണം, അവർ അത് ചെയ്യുന്നില്ല. ഒളിച്ചു വെക്കാൻ ഒന്നുമില്ല. ഞാൻ ക്യാപ്റ്റനായിരിക്കുമ്പോഴും ഇത് തന്നെ പറഞ്ഞു, വിദേശ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഞങ്ങൾ എത്ര മികച്ചതെന്ന് തീരുമാനിക്കുകയുള്ളൂ, അത് അതേപടി തുടരുന്നു. വിരാട്, രവി ശാസ്ത്രി എന്നിവരുമായി സംസാരിക്കും. നന്നായി കളിക്കാൻ അവരെ സഹായിക്കുകയും ചെയ്യും ” അദ്ദേഹം പറഞ്ഞു.

” കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത് അൽപ്പം മാറിയെന്ന് ഞാൻ കരുതുന്നു. അല്ലേ ? കെ‌എൽ രാഹുൽ ഇപ്പോൾ കളിയുടെ രണ്ട് ഫോർമാറ്റിലും കളിക്കുന്നത് കാണുന്നു, മുഹമ്മദ് ഷമി എല്ലാ ഫോർമാറ്റിലും തിരിച്ചെത്തി. ജഡേജ എല്ലാ ഫോമാറ്റും കളിക്കുന്നു. രോഹിതും ഇതേ പാതയിലാണ്, ”ഗാംഗുലി കൂട്ടിച്ചേർത്തു.