Skip to content

ശ്രീലങ്കയെ തകർത്തത് ധോണിയുടെ ഉപദേശം 

ശ്രിലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 8 വിക്കറ്റിന്റെ വിജയം നേടി ടീം ഇന്ത്യ . സ്പിന്നർമാരായ ചഹാലിന്റെയും കുൽദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത് . 

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറിൽ 215 ന് എല്ലാവരും പുറത്തായി . 95 റൺസ് എടുത്ത തരംഗ യാണ് ടോപ്പ് സ്‌കോറർ . 

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 32.1 ഓവറിൽ 219 റൺസ് എടുത്ത് വിജയം നേടി . ഇന്ത്യക്ക് വേണ്ടി ധവാൻ സെഞ്ചുറി നേടി സ്രേയസ് അയ്യർ 63 പന്തിൽ 65 റൺസ് നേടി . 
ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് പോകുകയായിരുന്ന ശ്രീലങ്കയെ 215 ൽ ഒതുക്കിയത് കുൽദീപ് യാദവും ചഹാലും ചേർന്നായിരുന്നു . എന്നാൽ Ms ധോണിയുടെ ഉപദേശമാണ് തങ്ങളെ സഹായിച്ചത് എന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് കുൽദീപും ചഹാലും . 
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും കൂർമ ബുദ്ധിയുള്ള കളിക്കാരിൽ ഒരാളാണ് ധോണി . ഏതു സമ്മർദ്ദ ഘട്ടത്തിലും സംയമനം കൈവിടാതെ ധോണി മത്സരങ്ങൾ നിയന്ത്രിച്ചു വിജയം നേടുന്നത് നാം കണ്ടിട്ടുണ്ട് . ബാറ്റ്‌സ്മാൻ അടുത്ത നിമിഷം എന്തു ചെയ്യും എന്ന ഉത്തമ ബോധ്യം ധോണിക്കുണ്ട് . 

ലിമിറ്റഡ് ഓവറിൽ അശ്വിനും ജഡേജക്കും പകരം ടീമിൽ എത്തിയ കുൽദീപും ചഹാലും മികച്ച പ്രകടനം ആണ് നടത്തുന്നത്. ഇന്ന് മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന ശ്രീ ലങ്കയെ സമ്മർദത്തിൽ ആക്കിയത് ഈ രണ്ടു സ്പിന്നർസ് ചേർന്നാണ് . ഇതിന് സഹായിച്ചത് ധോണിയുടെ ഉപദേശങ്ങൾ ആണെന്നും ഇരുവരും തുറന്നു പറഞ്ഞു .

എവിടെ പന്തെറിയണം എന്നും ഏതു ലൈനിൽ പന്തെറിയണം എന്നും ധോണി ഉപദേശിച്ചെന്നും ധോണിയെ പോലുള്ള ഒരു മുതിർന്ന പ്ലേയർ ടീമിൽ ഉള്ളത് തങ്ങളുടെ ഭാഗ്യമാനെന്നും കുൽദീപും ചഹാലും പറഞ്ഞു .