Skip to content

സ്പിൻ കരുത്തിൽ ലങ്കയെ കുരുക്കി ഇന്ത്യ

ശ്രിലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 215 ന് ഓൾ ഔട്ട് . ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത് .

എന്നാൽ ഇന്ത്യൻ സ്പിന്നർമാരുടെ വരുവോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി . 160 ൽ നിൽക്കെ 95 റൺസ് എടുത്ത തരംഗയെ നഷ്ട്ടപെട്ടതോടെ ലങ്കൻ തകർച്ച തുടങ്ങി . തുടർന്ന് 55 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകളും ശ്രീലങ്കക്ക് നഷ്ട്ടമായി .

ഇന്ത്യക്ക് വേണ്ടി ചഹാൽ കുൽദീപ് യാദവ് എന്നിവർ 3 വീതം വിക്കറ്റുകൾ വീഴ്ത്തി . പാണ്ഡ്യ 2 വിക്കറ്റുകൾ നേടി .