Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും യുവരാജ് സിങ് വിരമിച്ചത്. ക്രിക്കറ്റിൽ തുടരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ക്രിക്കറ്റ് മാനസികമായി സഹായിക്കുകയോ തൃപ്തിപ്പെടുത്തുകയോ ചെയ്യാതെ വന്നപ്പോഴാണ് വിരമിക്കാൻ തീരുമാനിച്ചതെന്നും എപ്പോഴാണ് വിരമിക്കേണ്ടത്, ഇപ്പോൾ വിരമിക്കണോ വേണ്ടയോ, അതോ കരിയർ തുടരണമോയെന്ന ചിന്തകൾ തന്നെ ഒരുപാട് അലട്ടിയിരുന്നുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ യുവരാജ് പറഞ്ഞു.

( Picture Source : Twitter )

” ചില നേരങ്ങളിൽ മാത്രം ഞാൻ ക്രിക്കറ്റ് മിസ്സ് ചെയ്യാറുണ്ട്. എന്നാൽ മിക്കപ്പോഴും അതെന്നെ ബാധിക്കാറില്ല. കാരണം ഒരുപാട് വർഷത്തോളം എനിക്ക് കളിക്കുവാൻ സാധിച്ചു. ആരാധകരിൽ നിന്നും ധാരാളം സന്ദേശങ്ങൾ ലഭിക്കാറുണ്ട്. അതിൽ വളരെ സന്തോഷമുണ്ട്. വിരമിച്ചതിന് ശേഷം ഞാൻ സ്വതന്ത്രനാണ്. തീരുമാനം വിഷമകരമായിരുന്നു ആ സമയത്ത് എനിക്ക് വാക്കുകൾ കിട്ടിയിരുന്നില്ല. എന്നാൽ അതിന് ശേഷം ഞാൻ മാനസികമായി സന്തോഷിക്കുന്നു വർഷങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കുന്നു ” യുവരാജ് സിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )