Skip to content

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഷാഹിദ് അഫ്രീദിയ്ക്ക് പുറകെ മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മൊർതാസയുഫെ സഹോദരൻ മൊർസാലിൻ മൊർതാസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ സഹോദരന് കഴിഞ്ഞ രണ്ട് ദിവസം പനിയായിരുന്നുവെന്നും തുടർന്ന് ഇന്നലെ രാത്രി ടെസ്റ്റ് നടത്തിയെന്നും നിർഭാഗ്യവശാൽ ഫലം പോസിറ്റീവ് ആണെന്നും മൊർസാലിൻ പറഞ്ഞു.

ലോക്ഡൗൺ സമയങ്ങളിൽ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി മൊർതാസ മുന്നിട്ടിറങ്ങിയിരുന്നു. ജന്മനാട്ടിലെ മുന്നൂറോളം കുടുംബങ്ങളുടെ മുഴുവൻ ചിലവും അദ്ദേഹം ഏറ്റെടുത്തിരുന്നു.

ബംഗ്ലാദേശിന് വേണ്ടി 310 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള മൊർതാസ 2862 റൺസും 390 വിക്കറ്റും നേടിയിട്ടുണ്ട്.