Skip to content

രോഹിത് ശർമ്മയാണ് എന്റെ റോൾ മോഡൽ, തുറന്നുപറഞ്ഞ് പാകിസ്ഥാൻ യുവതാരം

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് തന്റെ റോൾ മോഡലെന്ന് പാകിസ്ഥാൻ യുവതാരം ഹൈദർ അലി. Espncricinfo യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹിറ്റ്മാനെ കുറിച്ച് യുവതാരം മനസ്സുതുറന്നത്.

പ്ലേയർ എന്ന നിലയിൽ താൻ ഏറ്റവും ഇഷ്ട്ടപെടുന്നത് രോഹിത് ശർമ്മയെ ആണെന്നും അദ്ദേഹത്തെ പോലെ ടീമിന് മികച്ച തുടക്കം നൽകുവാനും ക്ലീൻ ഹിറ്ററാകാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തിൽ ഹൈദറലി പറഞ്ഞു.

( Picture Source : Twitter )

അണ്ടർ 19 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിലംഗമായിരുന്ന ഹൈദർ ആഭ്യന്തര ക്രിക്കറ്റിലെയും പാകിസ്ഥാൻ സൂപ്പർ ലീഗിലെയും മികച്ച പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്.

( Picture Source : Twitter )

യൂനിസ് ഖാൻ, മിസ്ബ ഉൾ ഹഖ് എന്നിവരുടെ കീഴിൽ കളിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും ഇത്തരത്തിലൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇരുവരിൽ നിന്നും കഴിയാവുന്നതെല്ലാം പഠിക്കാൻ ശ്രമിക്കുമെന്നും ഹൈദർ അലി കൂട്ടിച്ചേർത്തു.