Skip to content

നിലവിൽ അവനേക്കാൾ മികച്ച ഫീൽഡർ ലോകക്രിക്കറ്റിലില്ല ; ജഡേജയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിന്റെ ” Cricket Connected ” എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് ഇക്കാര്യം ഗൗതം ഗംഭീർ തുറന്നുപറഞ്ഞത്.

നിലവിൽ ലോകക്രിക്കറ്റിൽ ജഡേജയേക്കാൾ മികച്ച ഫീൽഡർ ഇല്ലെന്നും സ്ലിപ്പിലോ ഗല്ലിയിലോ ഫീൽഡ് ചെയ്യുന്നില്ലെങ്കിലും പന്ത് ത്രോ ചെയ്യുന്നതിൽ ഔട്ട് ഫീൽഡിലും മറ്റൊരാളെ ജഡേജയുമായി താരതമ്യം ചെയ്യാനാകില്ലയെന്നും പ്രോഗ്രാമിൽ ഗംഭീർ പറഞ്ഞു.

( Picture Source : Twitter )

” ഔട്ട്ഫീൽഡിൽ മറ്റൊരാൾക്കും ജഡേജയെ പോലെ ഫീൽഡ് ചെയ്യാൻ സാധിക്കില്ല. എവിടെ വേണമെങ്കിലും അവനെ നിയോഗിക്കാം. അവനെക്കാൾ സുരക്ഷിതമായ കരങ്ങൾ വേറെയില്ല ” ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

നേരത്തെ ആരാധകരുമായുള്ള ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും തുറന്നുപറഞ്ഞിരുന്നു.