Skip to content

അക്കാര്യം കളിക്കാരെ ബാധിക്കില്ല ; ഉറപ്പുനൽകി ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ

കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടികുറച്ചത് കളിക്കാരെ യാതൊരു തരത്തിലും ബാധിക്കുകയില്ലെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. കളിക്കാർക്ക് മതിയായ പിന്തുണ ഉറപ്പുവരുത്തുമെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സാധിക്കുമെന്നും ജസ്റ്റിൻ ലാങർ പറഞ്ഞു.

കോവിഡ് 19 മൂലം ഭീമമായ നഷ്ടമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കുണ്ടായത്. ഈ പ്രതിസന്ധി മറികടക്കാൻ ബാറ്റിങ് പരിശീലകൻ ഗ്രെയിം ഹിക്ക് ചീഫ് എക്സിക്യൂട്ടീവ് കെവിൻ റോബർട്സ് അടക്കം 40 ജീവനക്കാരെ കൂടി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒഴിവാക്കിയിരുന്നു. ഇതിനെമുൻപ് താഴെക്കിടയിലുള്ള 80 ശതമാനത്തോളം ജീവനക്കാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒഴിവാക്കി സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള സ്ഥലങ്ങൾക്ക് താൽക്കാലിക ജോലി ഏർപ്പെടുത്തി കൊടുത്തിരുന്നു..

വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഉള്ളതെങ്കിലും കളിക്കാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കി കഴിഞ്ഞെന്നും എന്തുതന്നെ പ്രതിസന്ധികൾ നേരിട്ടാലും നമ്മളെല്ലാവരും അതിജീവിക്കുമെന്നും ലാങർ പറഞ്ഞു.