Skip to content

ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ന്യൂസിലാൻഡ് വനിതാ ടീം വിക്കറ്റ് കീപ്പർ റാച്ചേൽ പ്രീസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട സെൻട്രൽ കരാർ ലിസ്റ്റിൽ ഒഴിവാക്കപെട്ടതിന് പുറകെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ടാസ്മാനിയയുമായി കരാറിൽ ഏർപ്പെട്ട താരം ടാസ്മാനിയക്ക് വേണ്ടി ഓസ്‌ട്രേലിയ വുമൺസ് നാഷണൽ ലീഗിൽ കളിക്കും.

35 ക്കാരിയായ റാച്ചേൽ പ്രീസ്റ്റ് ന്യൂസിലാൻഡ് 87 ഏകദിന മത്സരങ്ങളിൽ നിന്നും 75 ടി20 മത്സരങ്ങളിൽ നിന്നുമായി ന്യൂസിലാൻഡിന് വേണ്ടി 11 ഫിഫ്റ്റിയും 2 സെഞ്ചുറിയുമടക്കം 2567 റൺസ് നേടിയിട്ടുണ്ട്. 165 ഡിസ്മിസ്സലും അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിന്റെ പേരിലുണ്ട്.