Skip to content

താൻ നേരിട്ടതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഷൊഹൈബ്‌ അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ്‌ അക്തർ. Helo ആപ്പിൽ നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് ആരാധകരുമായി പങ്കുവെച്ചത്.

(Picture Source : Twitter )

” ഫാസ്റ്റ് ബൗളർമാരെ നേരിടാനും എനിക്കെതിരെ ബാറ്റ് ചെയ്യാനും ഗാംഗുലിയ്ക്ക് ഭയമാണെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ അതെല്ലാം അസംബന്ധമാണ്. സൗരവ് ഗാംഗുലി ഏറ്റവും ധൈര്യവാനായ ബാറ്റ്‌സ്മാനാണ്. ന്യൂ ബോളിൽ എന്നെ നേരിടാൻ കഴിയുന്ന ഒരേയൊരു ഓപ്പണർ. എനിക്കെതിരെ ഷോട്ടുകൾ ഇല്ലെന്ന് അവനറിയാമായിരുന്നു. ഞാനാകട്ടെ അവസരം മുതലാക്കി നെഞ്ച് ലക്ഷ്യമാക്കി ബൗൾ ചെയ്യുമായിരുന്നു. എന്നാൽ അവൻ ഒരിക്കലും പിന്മാറിയില്ല. ഒപ്പം റൺസ് സ്കോർ ചെയ്യുകയും ചെയ്തു. അതാണ് ധൈര്യം ” അഭിമുഖത്തിൽ അക്തർ പറഞ്ഞു.

( Picture Source : Twitter )

തനെതിരെ കളിച്ചതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ കൂടിയാണ് ഗാംഗുലിയെന്നും ഗാംഗുലിയേക്കാൾ മികച്ച ക്യാപ്റ്റനെ വാർത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലയെന്നും എം എസ് ധോണി മികച്ച ക്യാപ്റ്റനാണെങ്കിൽ കൂടി ഒരു ടീം വാർത്തെടുക്കുന്നതിൽ വലിയ ജോലിയാണ് ഗാംഗുലി ഇന്ത്യയ്ക്ക് വേണ്ടി നിർവ്വഹിച്ചതെന്നും അക്തർ കൂട്ടിച്ചേർത്തു.