Skip to content

മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ്

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

” കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. ശരീരത്തിൽ വളരെയധികം വേദന അനുഭവപെട്ടിരുന്നു. ഞാൻ പരിശോധനയ്ക്ക് വിധേയനായി നിർഭാഗ്യവശാൽ ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനക്കണം ” ട്വിറ്ററിൽ അഫ്രീദി കുറിച്ചു.

പാകിസ്ഥാന് വേണ്ടി 1996 ൽ അരങ്ങേറ്റം കുറിച്ച അഫ്രീദി 27 ടെസ്റ്റ് മത്സരങ്ങളും 398 ഏകദിന മത്സരങ്ങളും 99 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.